• Fri. Aug 21st, 2026

24×7 Live News

Apdin News

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Byadmin

Aug 21, 2026



തൃശൂര്‍:മിനി ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികനായ
യുവാവ്മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നില്‍ ആണ് അപകടം.

റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വേഗത കുറച്ചു.തൊട്ടുപിന്നാലെ ഇരുമ്പ് പൈപ്പുകളുമായി വന്ന മിനി ലോറി സഡന്‍ ബ്രേക്കിട്ടു. ഈ വേളയില്‍ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞ് മുന്നിലെ ബൈക്ക് യാത്രികന്‍ ഷെറിന്റെ ശരീരത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ശരീരം മുഴുവന്‍ ഇരുമ്പ് പൈപ്പുകള്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ ഷെറിനെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

By admin