• Thu. Nov 27th, 2025

24×7 Live News

Apdin News

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

Byadmin

Nov 27, 2025



ബെംഗളൂരു: തരത്തിനനുസരിച്ച് കാര്യങ്ങള്‍ മാറ്റിമാറ്റി പ്പറയുന്ന ലോറി ഉടമ മനാഫ് ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ഇവിടെ കുഴിച്ചാല്‍ നൂറ് മൃതദേഹങ്ങള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ് ന്യൂസ് 18 ലേഖകന് ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്തെ കാടുപിടിച്ച് കിടന്ന സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുത്തയാളാണ് ലോറി ഉടമ മനാഫ്. ന്യൂസ് 18 കാണിച്ച ആ ദൃശ്യങ്ങളൊന്നും ഹിന്ദുവിശ്വാസികളായ ആര്‍ക്കും എളുപ്പം മറക്കാനാവില്ല.

യൂട്യൂബറായ സമീര്‍ എഐ ഉപയോഗിച്ച്   ഒരു അപസര്‍പ്പകകഥ പോലെ എടുത്ത വീഡിയോ ആദ്യവസാനം സത്യമാണെന്ന് ആണയിട്ടയാളാണ് ലോറി ഉടമ മനാഫ്. പത്ത് ലക്ഷം പേര്‍ ഈ വ്യാജവീഡിയോ കണ്ടിരുന്നു. തന്റെ മകളായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ധര്‍മ്മസ്ഥലയില്‍ തൊഴാന്‍ ചെന്ന ശേഷം കാണാതായി എന്ന കള്ളപ്പരാതിയുമായി വന്ന സുജാത ഭട്ട് എന്ന സ്ത്രീയെ ന്യായീകരിച്ച് എത്രയോ വീഡിയോകള്‍ ലോറി ഉടമ മനാഫ് ചെയ്തിരുന്നു.  ഏറ്റവും ഒടുവില്‍ സുജാതാ ഭട്ട് നുണ പറയുന്നതായി പൊലീസ് കണ്ടെത്തിയ നിമിഷം സുജാത ഭട്ട് എവിടെപ്പോയി എന്ന ചോദിച്ചപ്പോള്‍ സുജാത ഭട്ട് എന്റെ അണ്ടറിലുണ്ട് എന്ന പറഞ്ഞയാളാണ് ലോറി ഉടമ മനാഫ്. ഇത് അന്ന് വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ ധര്‍മ്മദേവതകള്‍ പ്രസാദിച്ച, 50000 പേര്‍ക്ക് വരെ ദിവസവും സദ്യ നല്‍കുന്ന ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ 3900 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്‍റ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയുടെ കൈകള്‍ പരിശുദ്ദമാണെന്നും തെളിഞ്ഞു.

ധര്‍മ്മസ്ഥലയിലെ ഭൂമാഫിയ, മതപരിവര്‍ത്തനലോബികള്‍, ആര്‍എസ്എസിനെയും സനാതനധര്‍മ്മത്തെയും ചുട്ടെരിക്കാനുള്ള സംഹാരദാഹമുള്ള ദ ന്യൂസ് മിനിറ്റ് പോലുള്ള മാധ്യമങ്ങളും ചില കോണ്‍ഗ്രസ് നേതാക്കളും ജിഹാദി സംഘങ്ങളും കൈകോര്‍ത്ത് കെട്ടിച്ചമച്ച വലിയൊരു കള്ളക്കഥയായിരുന്നു ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടന്നു എന്നത്.

ഈ ഗൂഡാലോചനാസംഘം മുന്നില്‍ നിര്‍ത്തിയ മഹേഷ് ഷെട്ടി തിമ്മരോടി, ഗിരീഷ് മട്ടാന്നവര്‍, ടി. ജയന്ത്, വിത്തല്‍ ഗൗഡ, സുജാത ഭട്ട് എന്നിവരെയാണ് പ്രതികളായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. 3900 പേജുള്ള അന്വേഷണറിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടാണ്. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ടും കൂടി കിട്ടാനുണ്ട്. പക്ഷെ അതിന് ഇനി ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപരമായി മാറ്റിമറിക്കാനാവില്ല.

ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്ന ആളുടെ മൊഴിയില്‍ നിന്നാണ് കേസിന്റെ തുടക്കം. പിന്നീട് യൂട്യൂബറായ സമീര്‍ എന്ന യുവാവ് എഐസഹായത്തോടെ ധര്‍മ്മസ്ഥയില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൂഴിച്ചിടുന്നതായി ഒരു വീഡിയോ ചെയ്തു. 10 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടതോടെയാണ് ധര്‍മ്മസ്ഥലയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകം എന്ന ആരോപണം വിവാദമായത്. ധര്‍മ്മസ്ഥലയില്‍ താന്‍ സത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ടെന്ന ചിന്നയ്യ എന്ന ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയുടെ മൊഴി കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഇയാള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തെത്തിയതോടെ കേസ് ചൂടുപിടിച്ചു. നിവൃത്തിയില്ലാതെ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണച്ചുമതല ഏല്‍പിച്ചു. പിന്നീട് ചിന്നയ്യ പറഞ്ഞയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം ബുള്‍ഡോസറും മറ്റു ഉപയോഗിച്ച് കിളച്ച് മറിച്ചുനോക്കി. പത്തുപേരുടെ പോലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല..

ഈ പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി  ധര്‍മ്മസ്ഥല ക്ഷേത്രാധികാരികള്‍ക്കെതിരെ വലിയ സമരം അഴിച്ചുവിട്ടു. അതിനിടെ തങ്ങളുടെ ഭൂമികള്‍ ക്ഷേത്രാധികാരികള്‍ അനധികൃതമായി പിടിച്ചെടുത്തെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നു. ഇവര്‍ മതപരിവര്‍ത്തനലോബികളുടെ ഏജന്‍റുമാരായിരുന്നു. ക്ഷേത്രം ധര്‍മ്മാധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെയെ വരെ ജനം സംശയിച്ചു. സാമൂഹ്യസേവനത്തിന് പത്മവിഭൂഷണ്‍ വരെ നേടിയ വ്യക്തിയാണ് ഇദ്ദേഹം.

ദി ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വന്‍തോതില്‍ ധര്‍മ്മസ്ഥല്ക്കെതിരെ ആഞ്ഞടിച്ചു. ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡെയെ വരെ ഇവര്‍ കരിവാരിത്തേച്ചു. കേരളത്തിലെ ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള‍് പുറത്തെത്തിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങളെ കൂട്ടത്തോടെ ധര്‍മ്മസ്ഥലയില്‍ എത്തിച്ചത് മനാഫ് എന്ന ലോറി ഉടമയാണ്. ഇയാള്‍ മീഡിയ കോ്ര്‍ഡിനേറ്ററായി ചമഞ്ഞ് എല്ലാ മാധ്യമങ്ങളെയും ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. സ്വന്തം യൂട്യൂബിലൂടെയും ഇയാള്‍ നുണക്കഥകള്‍ പരത്തി.

3900 പേജുള്ള റിപ്പോര്ട്ട് വലിയൊരു ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവന്നത്. ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അങ്ങിനെ ലോറി ഉടമ മനാഫ് തോറ്റു. ധര്‍മ്മദൈവങ്ങളും ധര്‍മ്മസ്ഥല ക്ഷേത്രം ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയും ജയിച്ചു.

By admin