
തൃശൂര്‍ : കടവല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളിലേക്ക് വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു.പെരുമ്പറമ്പ് സ്വദേശിനി ആതിര(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അപകടം ഉണ്ടായത്.
തൃശൂര്‍ ഭാഗത്തുനിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്.മുന്നില്‍ പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി തട്ടി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളിലേക്ക് വീണാണ് യാത്രക്കാരിയായ യുവതി ദാരുണമായി മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.
ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.