
തിരുവനന്തപുരം : വക്കഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവച്ചു. പൊന്നാന്നി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
സക്കീറിന് പകരം കെ എസ് ഹംസ വക്കഫ് ബോര്‍ഡ് ചെയര്‍മാനാകും. ഹംസയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.
എം കെ സക്കീറിനെ പൊന്നാന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുളള സി പി എം നീക്കത്തിനെതിരെ മണ്ഡലം കമ്മിറ്റിയില്‍ നേരത്തേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒമ്പത് അംഗങ്ങളുളള മണ്ഡലം കമ്മിറ്റിയില്‍ എട്ട്് പേരും സക്കീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തു.
എല്ലാ പദവികളും ഒരാള്‍ക്ക് നല്‍കുന്നതിലാണ് എതിര്‍പ്പ്.മുമ്പ് പി എസ് സി ചെയര്‍മാനായിരുന്നു അഡ്വ. എം കെ സക്കീര്‍.