• Wed. Apr 2nd, 2025

24×7 Live News

Apdin News

വഖഫ് അള്ളാഹുവിന്റെ ദാനമാണ് ; വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുറാനിലുണ്ട് ; വഖഫ് ബിൽ എല്ലാവരും ചെറുക്കണമെന്ന് പാളയം ഇമാം

Byadmin

Mar 31, 2025


തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബിൽ മതസ്വാതന്ത്യ്രത്തിനു എതിരാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി .

വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുറാനിലുണ്ട്. നിലവിലെ വഖഫ് നിയമം ആരെയും ദ്രോഹിക്കുന്നില്ല. നിയമഭേദഗതിയെ എല്ലാവരും ഒന്നിച്ചു ചെറുക്കണമെന്നും തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹില്‍ സംസാരിക്കവെ വിപി സുഹൈബ് പറഞ്ഞു.

‘ വഖഫ് അള്ളാഹുവിന്റെ ദാനമാണ് . ആ നിലയ്‌ക്ക് അത് അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് നമ്മുടെ നാട്ടിൽ വഖഫ് നിയമങ്ങളുള്ളത് . ഈ നിയമങ്ങളിൽ വലിയ ഭേദഗതികൾ വരുത്തുന്ന ബില്ലാണ് പാസാക്കാൻ പോകുന്നത്. പുതിയ ബില്ലിൽ കേന്ദ്ര വഖഫ് കൗൺസിലിലും, സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലീങ്ങൾ ഉണ്ടാകണമെന്ന് നിബന്ധന വച്ചിരിക്കുകയാണ്.

വിശ്വാസികളാണ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത് എന്നത് ഖുര്‍ആനിന്റെ തത്വമാണ്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്.’ പാളയം ഇമാം പറഞ്ഞു.

 



By admin