• Mon. Apr 14th, 2025

24×7 Live News

Apdin News

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Byadmin

Apr 13, 2025


പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

By admin