കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.
തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.
‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’
മുസ്‌ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന്‍ അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര്‍ ഹുസൈന്‍, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.