• Fri. Apr 4th, 2025

24×7 Live News

Apdin News

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ.മാണി

Byadmin

Apr 3, 2025


കോട്ടയം: വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പുണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് യോജിപ്പ്.

വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന വ്യവസ്ഥയോടും യോജിപ്പാണ്.

മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ആ വ്യവസ്ഥ . എന്നാല്‍ ബില്ലിനെ പൊതുവില്‍ എതിര്‍ക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കുന്നു.വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ പ്രതികരിച്ചു.



By admin