ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ഇതോടെ ബില്ല് നിയമമായി.
ലോക്‌സഭയും രാജ്യസഭയും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി വിട്ടത്. രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. പിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.
അതേസമയം കോണ്‍ഗ്രസ് ബില്ലിനെതിരെ കോടിയിലെത്തിയിട്ടുണ്ട്. എ ഐ എം ഐ എം,എഎപി പാര്‍ട്ടികളും ബില്ലിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്.കൂടുതല്‍ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോര്‍ഡ് രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. മുസ്ലീം ലിഗ് എംപിമാരും രാഷ്‌ട്രപതിക്ക് ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.