• Sat. Nov 2nd, 2024

24×7 Live News

Apdin News

വഖഫ് ബോർഡുകളിൽ മുസ്‌ലിംങ്ങളല്ലാത്തവർ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നു; പരിഹസിച്ച്‌ ഒവൈസി | National | Deshabhimani

Byadmin

Nov 2, 2024



ഹൈദരാബാദ്>  വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംങ്ങളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നതായി  എഐഎംഐഎം നേതാവ്‌ അസദുദ്ദീൻ ഒവൈസി.  

തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ജീവനക്കാർ ഹിന്ദുക്കളായിരിക്കണമെന്ന  സുതോവാക് ദേവസ്ഥാന്റെ പുതിയ പ്രസിഡന്റ്‌ ബി ആർ നായിഡുവിന്റെ വിവാദ പരാമർശത്തിന്‌ മറുപടി നൽകുകുയായിരുന്നു ഒവൈസി. വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംങ്ങളല്ലാത്തവരെ ഉൾപ്പെടുത്താൻ എൻഡിഎ സർക്കാർ  ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.  

ടിടിഡിയിലെ  ഇതര മതസ്ഥരായ ജീവനക്കാരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുന്നതോ അവർക്ക് സ്വമേധയാ വിരമിക്കൽ (വിആർഎസ്) നൽകുന്നതോ സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നാണ്‌ ബി ആർ നായിഡു പറഞ്ഞത്‌.

ക്ഷേത്രത്തിൽ മുഴുവൻ ഹിന്ദു ജീവനക്കാരെയും നിയമിക്കാനുള്ള ആദ്യ ശ്രമമാണിതെന്നും ഇക്കാര്യത്തിൽ നിരവധി തടസ്സങ്ങളുണ്ടെന്നും ബി ആർ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin