മുംബൈ : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് ഹിന്ദു കർഷകരിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി തിരികെ അവകാശികൾക്ക് തന്നെ നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇത് പ്രഖ്യാപിച്ചത്.
അതുപോലെ തന്നെ മുസ്ലീങ്ങളിൽ നിന്ന് ഈ രീതിയിൽ പിടിച്ചെടുത്ത ഭൂമിയും അവർക്ക് തിരികെ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് കൈയേറിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ ഇത്തരം ഭൂമികൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച് ക്ഷേത്രങ്ങൾക്കും ജനങ്ങൾക്കും തിരികെ നൽകണമെന്ന് ഇപ്പോഴെ ആവശ്യം ഉയർന്നിട്ടുണ്ട്.