• Fri. Nov 29th, 2024

24×7 Live News

Apdin News

വഖഫ് ഭീഷണി നേരിടുന്നവർ കോൺഗ്രസിനെ പിന്തുണക്കുമ്പോൾ ബിജെപി ഇനി രാഷ്‌ട്രീയം കളിക്കുന്നതാണ് നല്ലത്

Byadmin

Nov 29, 2024


വഖഫ് ഭേദഗതി ബിൽ അവതരണം കേന്ദ്ര സർക്കാർ മാറ്റി വച്ചു, മുനമ്പം സമരസമിതിയോട് ഐക്യദാർഢ്യം തുടർന്നുകൊണ്ട് പറയട്ടെ,

എന്തുകൊണ്ട് ബിൽ അവതരണം മാറ്റിവച്ചെന്നു ചോദിച്ചാൽ ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല എന്നാണ് ഉത്തരം. ബിൽ അവതരിപ്പിക്കപ്പെട്ടാൽ എൻഡിഎ മുന്നണിയെ പിന്തുണക്കുന്ന തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡു വിഭാഗം എതിർത്തു വോട്ട് ചെയ്യുമെന്നും അത് ചിലപ്പോൾ ചന്ദ്രബാബു നായിഡു മുന്നണി വിടാൻ കാരണമാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കേന്ദ്രത്തിൽ മോദി സർക്കാരിന് ഭൂരിപക്ഷം കിട്ടരുതെന്നു പ്രാർത്ഥിച്ച നെറ്റോ പിതാവിന്റെ വിജയം. ആന്ധ്രയിൽ മുസ്ലിം സമുദായ പിന്തുണയോടെ തുടർ ഭരണം സ്വപ്നം കാണുന്ന ചന്ദ്രബാബുവിനെ സംബന്ധിച്ചിടത്തോളം ബിജെപി പോയാൽ കോൺഗ്രസ് എന്നാണ് ലൈൻ, മുൻപ് എസ്ഡിപിഐയുമായി പോലും സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള നായിഡുവിന് മുസ്ലിം താല്പര്യങ്ങൾക്ക് എതിരെ നിന്നൊരു രാഷ്‌ട്രീയ നിലപാടുണ്ടാവില്ല.

ഇനി ബിജെപിയെ സംബന്ധിച്ചിടത്തോളം അവർക്ക് യോതൊരു വിധ രാഷ്‌ട്രീയ ഗുണവുമില്ലാത്ത വഖഫ് വിഷയത്തിൽ തല വച്ചു കൊടുത്തു ഭരണം നശിപ്പിക്കേണ്ട കാര്യമില്ല, മാനുഷികമായ പരിഗണന വച്ചു കേരളത്തിലെ ബിജെപി, മുനമ്പം സമരത്തിന് പിന്തുണ കൊടുത്തപ്പോൾ ഇവിടെയുള്ള ലത്തീൻ വൈദികരും എസ്എൻഡിപി നേതാക്കന്മാരും താമരശ്ശേരി ബിഷപ്പും പറഞ്ഞത് രാഷ്‌ട്രീയ മുതലെടുപ്പ് എന്നൊക്കെയാണ്, മുനമ്പം സമരത്തെ പിന്തുണച്ചാൽ ബിജെപിക്ക് എറണാകുളം ലോകസഭ സീറ്റിൽ ജയിക്കാൻ പോയിട്ട് മുനമ്പത്തെ സമരക്കാരുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ കോൺഗ്രസ് അടിമകളായ വോട്ടർമാർ സമ്മതിക്കുമോ? മുനമ്പം സമരപ്പന്തൽ സന്ദർശിച്ച ഏക സ്ഥാനാർഥിക്ക് പാലക്കാട്‌ സംഭവിച്ചത് കണ്ടതാണ്..വഖഫ് ഭീഷണിയുള്ള കാൽപ്പാത്തിയിലെ ബ്രാഹ്മണ മേഖലയിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം.

നിങ്ങളൊന്ന് ചിന്തിക്കൂ, വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് ബിജെപി തീരുമാനിച്ചത് രാഷ്‌ട്രീയ മുതലെടുപ്പാണോ? ഇപ്പോൾ വഖഫ് നോട്ടീസ് കിട്ടിയ ഏതു സ്ഥലമാണ് ബിജെപിക്ക് സ്വാധീനമുള്ളത്, അല്ലെങ്കിൽ ബിജെപി വോട്ട് ബാങ്കിനെ ബാധിക്കുന്നത്?കേരളത്തിൽ മുനമ്പത്തെ ജനങ്ങൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് കൊടുത്തിരുന്നവരാണോ? നോട്ടീസ് കിട്ടിയ ചാവക്കാട്ടെ ജനങ്ങൾക്കിടയിൽ എത്ര പേർ ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്? വയനാട്ടിൽ നോട്ടീസ് കിട്ടിയ മസ്ജിദ് ഇമാം അടക്കം ബിജെപിക്ക് വോട്ട് ചെയ്തവരാണോ? ഈ പ്രദേശങ്ങളിലെ കഴിഞ്ഞ ലോക്സഭ വോട്ടെടുപ്പ് ലിസ്റ്റ് നോക്കിയാൽ 10% വോട്ട് പോലും ബിജെപിക്ക് കിട്ടിയിട്ടില്ല, പിന്നെ എന്തിനാണ് ഈ കോൺഗ്രസ് അടിമകളെ ബാധിക്കുന്ന വിഷയത്തിൽ ബിജെപി ഇടപെടുമ്പോൾ അത് രാഷ്‌ട്രീയ മുതലെടുപ്പ് ആണെന്ന് പാമ്പ്ലാനി പിതാവ് പറയുന്നത്?
വഖഫ് ഭീഷണി നേരിടുന്ന തമിഴ്നാട്ടിലെ തിരുച്ചെന്ദുരൈ പഞ്ചായത്തിലേക്ക് പോയാലോ, അവിടെ ഡിഎംകെ കൊടി അല്ലാതെ ബിജെപിയുടെ ഒരു കൊടി കാണാനുണ്ടോ? ഇപ്പോളും അവിടെയുള്ള ജനങ്ങൾക്ക് മുഖ്യമന്ത്രി സ്റ്റാലിനിലാണ് വിശ്വാസം, സ്റ്റാലിന്റെ സഖ്യകക്ഷിയായ കോൺഗ്രെസ്സിലാണ് വിശ്വാസം, ഇനി കർണാടകത്തിലെ കാര്യം നോക്കിയാൽ
വഖഫ് ഭീഷണി നേരിടുന്ന വിജയപുര, ഹോനാവാഡ് ഗ്രാമങ്ങൾ കോൺഗ്രസിന് 80% വോട്ടുകളും നൽകിയ കർഷകരുടെ ഗ്രാമങ്ങളാണ്, ഇവർ ഇപ്പോളും വഖഫ് സമരം നടത്തുന്നത് കോൺഗ്രസ് കൊടി പിടിച്ചാണ്..ഡൽഹിയിൽ അരവിന്ദ് കേജരിവാൾ വഖഫിന് നൽകിയ ആം ആദ്മി മേഖലകളിൽ കുടിയറക്കപ്പെടാൻ പോകുന്നവർ ബിജെപിയാണോ?
ഇത് പോലെ ഇന്ത്യയിൽ വഖഫ് നോട്ടീസ് കിട്ടിയിട്ടുള്ള എല്ലാ ഹിന്ദു, ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളും കോൺഗ്രസ് മുന്നണിയുടെ കോട്ടകളാണ്, ഇവർ ആരും ഇപ്പോളും തങ്ങൾക്ക് ഈ ഗതി വരുത്തിയ കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുമില്ല, പിന്നെ എന്തിനാണ് ബിജെപി ഇവർക്ക് വേണ്ടി മുന്നണിയെ തകർക്കുന്നത്? വഖഫ് ഭീഷണിയുള്ള ഏക മുസ്ലിം ഭൂരിപക്ഷ മേഖല യുപിയിലെ കുന്ദർക്കിയാണ്, ഇവിടെയുള്ള 80% മുസ്ലിം വോട്ടർമാർ ഇത്തവണ പോൾ ചെയ്തതിന്റെ 80% വോട്ട് കൊടുത്ത് ബിജെപിയെ ജയിപ്പിച്ചപ്പോൾ വയനാട്ടിൽ വഖഫ് നോട്ടീസ് കിട്ടിയ പ്രദേശത്തെ ബൂത്തിൽ 80% വോട്ട് കിട്ടിയത് വഖഫ് നിയമം ഉണ്ടാക്കിയ നെഹ്രുവിന്റെ കൊച്ചുമോൾക്കാണ്. ബിജെപിക്ക് കോൺഗ്രസ്‌ അടിമകളായ ഇവരുടെയൊക്കെ ഭൂമി രക്ഷിക്കാൻ തിടുക്കം കാണിക്കാൻ സൗകര്യമില്ല.
വഖഫ് അവകാശമുന്നയിച്ച താജ്മഹൽ, പാർലിമെന്റ്, ഡൽഹി വിമാനത്താവളം ഇതൊന്നും ബിജെപിയുടെ സ്വത്ത്‌ അല്ല.
രാജിവ് ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസിന് ഫണ്ട് നൽകുന്ന മുകേഷ് അംബാനിയുടെ വീട് രക്ഷിക്കേണ്ടത് ബിജെപി അല്ല, കൃത്യമായി പറഞ്ഞാൽ ബിജെപിയുടെ വോട്ട് ബാങ്ക് ആയിട്ടുള്ള ഒരു പ്രദേശത്തിനോ പ്രവർത്തകർക്കോ പാർട്ടി ഓഫീസിനോ ഒരു ഭീഷണിയുമില്ലാത്ത വഖഫ് നിയമത്തെ ഭേദഗതി ചെയ്യാൻ ബിജെപി ഇറങ്ങിയത് മാനുഷിക പരിഗണന കൊണ്ടാണ്, അതിനെ നിങ്ങൾ രാഷ്‌ട്രീയ മുതലെടുപ്പെന്നു വിളിച്ചു പരിഹസിച്ചു. നിങ്ങളെ ഈ ഗതിയിലാക്കിയ കോൺഗ്രസിന് വഖഫ് നോട്ടീസ് കയ്യിൽ പിടിച്ചു വോട്ട് കൊടുത്തു.. നിങ്ങളുടെ സഹോദരങ്ങൾ സമരപ്പന്തലിൽ ഇരിക്കുന്നത് കണ്ടിട്ടും അവരെ ഈ ഗതിയിലാക്കിയ കോൺഗ്രസിനും ഇടതിനും വോട്ട് കൊടുത്തു, മുനമ്പം സമരം നടത്തുന്ന വൈദികർ ഇത് വരെയും നരേന്ദ്ര മോദിയെന്നോ ബിജെപിയെന്നോ പറയാൻ മടിക്കുന്നു, നിങ്ങൾക്കൊക്കെ കാര്യം കാണാൻ മോദി, വോട്ട് കുത്താൻ കൈപ്പത്തി എന്ന നിലപാട് കൊണ്ട് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ കാത്തിരിക്കാൻ പറയാൻ മോദിക്കും അവകാശമുണ്ട്.

പാമ്പ്ലാനി പിതാവ് റബ്ബറിന്റെ വില കൂട്ടട്ടെ.
മുനമ്പത്തുകാർ അവർ ജയിപ്പിച്ചു വിട്ട ഹൈബിയെക്കൊണ്ട് മണിപ്പൂരിൽ സമാധാനം ഉണ്ടാക്കട്ടെ, ലതീൻ സഭാ നേതൃത്വം അവർ സ്വീകരിച്ചു സമരപ്പന്തലിലെ കസേരയിൽ ഇരുത്തിയ എസ്ഡിപിഐയെയും ബിഷപ്പ് ഹൗസിൽ കയറ്റിയിരുത്തിയ മുസ്ലിം ലീഗിനെയും നിയമസഭയിൽ പ്രമേയം പാസാക്കിയ പിണറായി വിജയനെയും
പ്രശ്നപരിഹാരത്തിന് 15 മിനിറ്റ് മതിയെന്ന് പറയുന്ന സതീശനെയും കൂട്ടി പെട്ടന്ന് പ്രശ്നം പരിഹരിക്കട്ടെ.. ബിജെപിക്ക് പ്രശ്നം പരിഹരിക്കാൻ ഇത്തിരി സമയം ആവശ്യമുണ്ട്, കാരണം വഖഫിന് ആരുടെ സ്വത്തിലും അവകാശം ഉന്നയിക്കാൻ നിയമം ഉണ്ടാക്കിയത് അമിത്ഷാ അല്ല..

കുടിയിറക്കൽ നോട്ടീസ് വരട്ടെ, സഹികെട്ടു ജനം അവരുടെ ജനപ്രതിനിധികളുടെ കുത്തിനു പിടിക്കട്ടെ, അല്ലെങ്കിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലിം ലീഗും ചേർന്ന് പ്രശ്നം പരിഹരിക്കട്ട, once a waqf always waqf.
ഒടുവിൽ ഇത് തിരിച്ചറിഞ്ഞു ജനങ്ങൾ ആരാണ് തങ്ങളെ സഹായിക്കാൻ ഉള്ളതെന്ന് തിരിച്ചറിയുമ്പോൾ ക്രിസ്ലാമിസ്റ്റ്
സഭാ ഇടയന്മാരെ ജനം തിരിച്ചറിയുമ്പോൾ അന്ന് മതി ഭേദഗതി ബിൽ, അത് വരെ മോദി സർക്കാർ ഭേദഗതി ബില്ല് പാസാക്കിയിട്ട് വേണം അടുത്ത കോൺഗ്രസ് ബ്ലോക്ക് സമ്മേളനം നടത്തുവാനെന്ന് ചിന്തിച്ചു സമരപ്പന്തലിൽ ഇരിക്കുന്ന കോൺഗ്രസ്‌ അടിമകൾ വിശ്രമിക്ക്

NB :വഖഫ് ഭീഷണിക്ക് കാരണം കോൺഗ്രസ് ആണെന്ന് പറയുവാനോ, ഞങ്ങളുടെ ജനനങ്ങളെ ഇതിൽ നിന്ന് രക്ഷിക്കുവാൻ ഭേദഗതി നിയമം കൊണ്ട് വരണമെന്ന് നരേന്ദ്ര മോദിക്ക് ഔദ്യോഗികമായി അപേക്ഷ നൽകുവാണോ ഒരു ജാതി മത സംഘടന നേതൃത്വവും ഈ നിമിഷം വരെ ശ്രമിച്ചിട്ടില്ല, അത് പോട്ടെ, തങ്ങളുടെ സഭയിലോ സമുദായത്തിലോ ഉൾപ്പെട്ട ഒരു എംഎൽഎയോട് പോലും നിയസഭയിൽ വഖഫ് നിയമഭേദഗതിക്ക് അനുകൂലമായി നിലപാട് പറയുവാൻ പാമ്പ്ലാനിക്കോ നെറ്റോക്കോ സുകുമാരൻ നായർക്കോ വെള്ളാപ്പള്ളിക്കോ തോന്നിയിട്ടില്ല,
ഏറ്റവും കഷ്ടം,ഹൈബി ഈഡനോട്‌ മുനമ്പത്തിന് വേണ്ടി ലോക്സഭയിൽ സംസാരിക്കാൻ പറയാൻ ലത്തീൻ സഭക്കോ കഴിഞ്ഞിട്ടില്ല, അതിനുള്ള ധൈര്യമില്ല.
എന്നിട്ട് പിന്നെ ഇവരൊക്കെ എന്തിനാണ് കേന്ദ്രസർക്കാർ കൊണ്ട് വരുന്ന ഭേദഗതിക്ക് വേണ്ടി നോക്കി ഇരിക്കുന്നത്?

 

✍️ Sherin Sebastian



By admin