• Mon. Mar 3rd, 2025

24×7 Live News

Apdin News

വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് മാര്‍ച്ച് 10ന് – Chandrika Daily

Byadmin

Mar 3, 2025


ഹോളി ആഘോഷത്തില്‍ നിന്നും ഇതര മതസ്ഥരെ വിലക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ധരം രക്ഷാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് സൗരഭ് ഗൗര്‍ പറഞ്ഞു.

‘മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ സൗരഭ് ഗൗര്‍ പറഞ്ഞു.

സനാതന്‍ സമൂഹത്തിന് ഹോളി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് സംഘടന പ്രഖ്യാപിക്കുകയും അതിനാല്‍ തന്നെ മുസ്‌ലിംകള്‍ നിറങ്ങള്‍ വില്‍ക്കുന്നതിലോ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലോ ഇടപെടുന്നതിനെ ശക്തമായി തങ്ങള്‍ എതിര്‍ക്കുമെന്നും സംഘടന പറഞ്ഞു. മുസ്‌ലിംകളെ തങ്ങള്‍ ഒരു ഭീഷണിയായി കാണുന്നുവെന്നും അവര്‍ പരിപാടിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ഗൗര്‍ ആരോപിച്ചു.

ധരം രക്ഷാ സംഘത്തിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ആചാര്യ ബദ്രിഷ് മുസ്‌ലിങ്ങളെ ‘വിഘടനവാദികളെന്നും ജിഹാദികളെന്നും വിളിക്കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഗര്‍ബ ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയതിന് സമാനമായ നിരോധനം നടപ്പിലാക്കാന്‍ സംഘടന യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘വര്‍ണ്ണങ്ങളെയും ഗുലാലിനെയും അവര്‍ എതിര്‍ക്കുന്നതിനാല്‍, ഞങ്ങളുടെ ഹോളി ആഘോഷങ്ങളില്‍ അവര്‍ക്ക് സ്ഥാനമില്ല,’ ആചാര്യ ബദ്രിഷ് പറഞ്ഞു. മുസ്‌ലിംകള്‍ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഹിന്ദുക്കള്‍ക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയാല്‍ മാത്രം അവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്ന് ബദ്രിഷ് പറഞ്ഞു. അല്ലെങ്കില്‍, അവരെ അകറ്റി നിര്‍ത്തണം, സര്‍ക്കാര്‍ അത് ഉറപ്പാക്കണം ബദ്രിഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രീകൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലെ ഹരജിക്കാരനായ ദിനേശ് ശര്‍മ, ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് ഒരു കത്തെഴുതി. ആഘോഷ വേളകളില്‍ മുസ്‌ലിംകള്‍ മധുരപലഹാരങ്ങളില്‍ തുപ്പുമെന്ന് ശര്‍മ ആരോപിച്ചു.

അതേസമയം ഷാഹി ഈദ്ഗാഹ് ഇന്റസാമിയ കമ്മിറ്റി സെക്രട്ടറി തന്‍വീര്‍ അഹമ്മദ്, ഈ പ്രസ്താവനകള്‍ ഭിന്നിപ്പിക്കുന്നതും വര്‍ഗീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വിമര്‍ശിച്ചു. ‘ഹോളി ഇവിടെ എപ്പോഴും സ്‌നേഹത്തോടും സമാധാനത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. ഒരു സമൂഹത്തില്‍ നിന്നും ഒരിക്കലും പരാതി ഉണ്ടായിട്ടില്ല. കൃഷ്ണ ഭക്തരായ റാസ് ഖാന്‍, താജ് ബീബി തുടങ്ങിയവരൊക്കെയും ഇവിടെ നിന്നുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.



By admin