
കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം. കാസർഗോട്ടേയ്‌ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.
ആർപിഎഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയും വടകരയില്‍ ട്രെയിൻ തട്ടി ഒരാള്‍ മരിച്ചിരുന്നു. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത മധ്യവയസ്കൻ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.