• Sun. Feb 9th, 2025

24×7 Live News

Apdin News

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Byadmin

Feb 9, 2025


വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റിയില്‍ വീണ്ടും പുലി.മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായാണ് പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

മേരിഗിരി പനംകുറ്റി മലയോര ഹൈവേയില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടുകൂടിയാണ് പുലിയെ കണ്ടത്. പുലിയുടെ മുന്നില്‍ അകപ്പെട്ട പനംകുറ്റി സ്വദേശി ഡിബി ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

മേരി ഗിരിയിലെ റബ്ബര്‍ബാന്റ് കമ്പനിയില്‍ ജോലി കഴിഞ്ഞ് പനംകുറ്റിയിലേക്ക് നടന്നു പോവുകയായിരുന്ന ഡിബിന്റെ മുന്നിലൂടെ പുലി കടന്നു പോകുകയായിരുന്നു. ശബ്ദം കേട്ട് പുലി തിരിഞ്ഞെങ്കിലും ഡിബിന്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ചയും ഇവിടെ പുലിയെ കണ്ടിരുന്നു. ഈ പ്രദേശത്ത് ആന ഇറങ്ങാറുണ്ടെങ്കിലും പുലിയെ കണ്ടത് നാട്ടുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.



By admin