കൊച്ചി: വടക്കന്‍ പറവൂര്‍ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണത്തില്‍ നാല് പേര്‍ പിടിയിലായി.വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ഓണം ആഘോഷിക്കലും വില്‍പനയും ലക്ഷ്യമിട്ടാണ് മോഷണമെന്നാണ് പൊലീസ് പറഞ്ഞു. പന്ത്രണ്ട് കുപ്പി മദ്യവും രണ്ടായിരത്തോളം രൂപയുമാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
അവധി ദിവസമായ ഒന്നാം തീയതി വെളുപ്പിന് രണ്ട് മണിക്കാണ് മോഷണം. ആകെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.