• Fri. Jan 2nd, 2026

24×7 Live News

Apdin News

വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Byadmin

Jan 2, 2026



കൊച്ചി :വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ചികിത്സാ പിഴവ് കാരണമെന്ന് ആരോപണം. പറവൂര്‍ പട്ടണം സ്വദേശി കാവ്യ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കാവ്യ മരിച്ചത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.പ്രസവത്തിന് പിന്നാലെ കാവ്യയ്‌ക്ക് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. അന്ന് വൈകുന്നേരത്തോടെ ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റി.

രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയുടെ ഗര്‍ഭപാത്രം നീക്കി. എന്നാല്‍ കാവ്യ വെന്റിലേറ്ററിലാണെന്നോ കാര്യങ്ങള്‍ ഇത്രയും ഗുരുതരമാണെന്നോ ആശുപത്രി അധികൃതര്‍ വ്യക്തമായി തങ്ങളോട് പറഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കാവ്യയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെങ്കിലും അവിടെ എത്തിയപ്പാഴേക്കും ജീവന്‍ നഷ്ടമായി. തങ്ങളുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടില്ലെന്നും അപൂര്‍വമായി ഇങ്ങനെ അമിത രക്തസ്രാവമുണ്ടാകാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

By admin