• Fri. Oct 3rd, 2025

24×7 Live News

Apdin News

വധശ്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിലെ രണ്ട് പ്രതികളെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു

Byadmin

Oct 2, 2025



ആലുവ : വധശ്രമം, മയക്കുമരുന്ന് കേസ് പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ വടക്കേക്കര പട്ടണം കരയിൽ ആളംതുരുത്ത് ഭാഗത്ത് കല്ലുതറ വീട്ടിൽ വൈശാഖ് ചന്ദ്രൻ (31) പറവൂർ, ചേന്ദമംഗലം ഗോതുരുത്ത് കരയിൽ ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോ (26) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക. ജി യാണ് ഉത്തരവിട്ടത്. വടക്കേക്കര, മുനമ്പം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മയക്ക് മരുന്ന് കച്ചവടം, തട്ടിക്കൊണ്ട് പോകൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, തുടങ്ങിയ കേസുകളിൽ വൈശാഖ് ചന്ദ്രൻ, പ്രതിയാണ്.

വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, തുടങ്ങിയ കേസുകളിൽ ബെൻ്റോ പ്രതിയാണ്. കഴിഞ്ഞ ജൂലായ് മാസം വടക്കേക്കര പട്ടണത്ത് 79.73 ഗ്രാം ഹാഷിഷ് ഓയിലും, 3.05 ഗ്രാം എം.ഡി. എം.യും, 10.75 ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തതിന് വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് വൈശാഖ് ചന്ദ്രനെ കാപ്പ ചുമത്തിയത്.

ജൂലായ് മാസം നോർത്ത് പറവൂർ മുസിരീസ് ബാറിന് മുൻവശം രാഹുൽ എന്നയാളെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിതിനെ തുടർന്നാണ് ബെൻ്റോയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്. വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.അർ ബിജു, അസിസ്റ്റൻ്റ് സബ്ബ്. ഇൻസ്പെക്ടർ പി.എസ് സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം നർഷോൺ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം ബിജിൽ, കെ.എസ് ശ്രീരാഗ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

By admin