• Wed. Mar 12th, 2025

24×7 Live News

Apdin News

വനസംരക്ഷണത്തിന് 56.20 കോടി കേന്ദ്രം തന്നു: മന്ത്രി ശശീന്ദ്രന്‍

Byadmin

Mar 11, 2025


തിരുവനന്തപുരം: വനവല്‍ക്കരണത്തിനും വനസംരക്ഷണത്തിനുമായി 2022-23 മുതല്‍ 2025 ഫെബ്രുവരി വരെ കേന്ദ്രസര്‍ക്കാരില്‍ നിന്നും 56.20 കോടി രൂപ ലഭിച്ചതായും മുന്‍വര്‍ഷം ലഭിച്ച തുകയില്‍ അവശേഷിച്ചതടക്കം 58.46 കോടിരൂപ ചെലവഴിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നാട്ടാനകളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‌കേണ്ട ഉത്തരവാദിത്തം ആനയുടമകള്‍ക്കാണ്. ആയതിനാല്‍ വനം വകുപ്പ് സാമ്പത്തിക സഹായമൊന്നും നല്കിയിട്ടില്ല. വ്യവസായികാടിസ്ഥാനത്തില്‍ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തിലെ 260 പേര്‍ക്കായി 50.83 ഏക്കര്‍ ഭൂമി വിതരണം ചെയ്തതായി മന്ത്രി ഒ.ആര്‍. കേളു നിയമസഭയില്‍ പറഞ്ഞു.



By admin