
ന്യൂദല്‍ഹി: സൗത്താഫ്രിക്കയ്‌ക്കെതിരായ വനിതാഏകദിനലോകകപ്പ് ഫൈനലില്‍ 20 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇക്കാര്യത്തില്‍ ആസ്ത്രേല്യയുടെ ബെലിന്‍ഡ ക്ലാര്‍ക്കിനെ ഹര്‍മന്‍പ്രീത് കൗര്‍ പിന്നിലാക്കി.
നാല് ഇന്നിംഗ്സില്‍ നിന്നായി 331 റണ്‍സാണ് ഹര്‍മന്‍പ്രീത് എടുത്തത്. ആറ് ഇന്നിംഗ്സില്‍ നിന്നായി ബെലിന്‍ഡ ക്ലാര്‍ക്കിന് 330 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആസ്ത്രേല്യയുടെ അലിസ ഹീലിക്ക് 309 റണ്‍കെടുക്കാനെ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിന്റെ നാറ്റ് സിവര്‍ ബ്രന്‍റിന് അഞ്ച് ഇന്നിംഗ്സില്‍ നിന്നും 281 റണ്‍സേ എടുക്കാനായുളളൂ.
വീരേന്ദര്‍ സെവാഗിനോടാണ് ഹര്‍മന്‍പ്രീതിനെ പലരും താരതമ്യം ചെയ്യാണ്. ഫോമായാല്‍ ഹര്‍മന്‍ പ്രീതിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകുന്നത് അതിവേഗത്തിലാണ്. 2017ലെ വനിതാ ഏകദിന ലോകകപ്പില്‍ ആസ്ത്രേല്യയ്‌ക്കെതിരായ സെമിയില്‍ 171 റണ്‍സാണ് ഹര്‍മന്‍ പ്രീത് കൗര്‍ നേടിയത്. പഞ്ചാബ് സ്വദേശിനിയായ ഹര്‍മന്‍ പ്രീത് കൗര്‍ 49 വനിതാ ഏകദിനമത്സരങ്ങളില്‍ ഭാരതത്തിനുവേണ്ടി ബാറ്റേന്തിയിട്ടുണ്ട്.അൻപത്തി മൂന്ന് ട്വന്‍റി 20 അന്താരാഷ്‌ട്ര മത്സരങ്ങളിലും അവർ ഭാരതത്തിനായി ജേഴ്സിയണിഞ്ഞു.