• Fri. Oct 24th, 2025

24×7 Live News

Apdin News

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

Byadmin

Oct 24, 2025



മുംബയ് : വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 53 റണ്‍സിന് കീഴടക്കി. മഴമൂലം 44 ഓവറില്‍ 325 വേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന് 271 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

സെഞ്ച്വറി നേടിയ സ്മൃതി മന്ഥാനയാണ് കളിയിലെ താരം. മഴ കാരണം 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ മൂന്നിന് 340 റണ്‍സ് നേടി.

81 റണ്‍സ് നേടിയ ബ്രൂക്കി ഹാളിഡേയാണ് ന്യൂസിലാന്‍ഡിന്റെ ടോപ്സ്‌കോറര്‍. ഇസി ഗെയ്‌സ് 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. പ്രതിക റാവത്ത് (122), സൂപ്പര്‍ താരം സ്മൃതി മന്ഥാന (109) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 134 പന്തില്‍ 13 ഫോറുകളും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ് പ്രതികയുടെ ഇന്നിംഗ്്സ്. 95 പന്തില്‍ 10 ഫോറും നാലു സിക്സറുമടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിംഗ്‌സ്.

ഇന്ത്യയ്‌ക്ക് വേണ്ടി രേണുക സിംഗ്, ക്രാന്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ സ്നേഹ് റാണ, ദീപ്തി, പ്രതിക,നല്ലപുരെഡ്ഡി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.സെമിയില്‍ കടക്കാന്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമായിരുന്നു.

 

By admin