തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ പണിമുടക്ക് 27-ാം ദിവസത്തിലേക്ക്. വനിതാ ദിനമായ ഇന്ന് വനിതാസംഗമം നടത്താനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തും.
ഇന്നലെയും സമരത്തെ പിന്തുണച്ച് നിരവധി ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയിരുന്നു.രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിലവില്‍ നിരവധി ബഹുജന പിന്തുണയാണ് ലഭിക്കുന്നത്.