• Fri. Feb 6th, 2026

24×7 Live News

Apdin News

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Byadmin

Feb 6, 2026



വഡോദര :വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ആര്‍സിബിയുടെ രണ്ടാം കിരീടമാണിത്.ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്.

സ്മൃതി മന്ദാന 41 പന്തില്‍ 87 റണ്‍സെടുത്ത് ടോപ് സ്‌കോററായി.വോള്‍ 54 പന്തില്‍ 79 റണ്‍സെടുത്ത് വിജയത്തിനരികെ വച്ച് പുറത്തായി. മിന്നുമണിയുടെ പന്തില്‍ ആണ് പുറത്തായത്.

ദല്‍ഹിയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണ്. നാലിലും പരാജയപ്പെട്ടു.

 

By admin