ഏഷ്യാ കപ്പില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ഫൈനലിലും ഇന്ത്യ അതേ നിലപാട് തുടര്‍ന്നു. ഈ പശ്ചാത്തലത്തില്‍ വനിതാ ലോകകപ്പിലും ഇന്ത്യ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈകൊടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇക്കാര്യത്തില്‍ പ്രതികരിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അതിനാല്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ‘ക്രിക്കറ്റിലെ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും. എന്നാല്‍ ഹസ്തദാനം നടക്കുമോ, കെട്ടിപ്പിടിക്കുമോ, ഇപ്പോള്‍ ഉറപ്പായി ഒന്നും പറയാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 5ന് കൊളംബോയില്‍ ഇന്ത്യ-പാക് വനിതാ ലോകകപ്പ് മത്സരം നടക്കും. ശ്രീലങ്കക്കെതിരെ വിജയത്തോടെ ഇന്ത്യ ലീഗ് യാത്ര ആരംഭിച്ചിരുന്നു.