
കൊച്ചി: പൂജപ്പുര വനിതാ സെന്‍ട്രല്‍ ജയിലിലെ സൗകര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ തടവുകാരെ പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സഖി വനിതാ റിസോഴ്സ് സെന്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
115 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അട്ടക്കുളങ്ങര ജയിലില്‍ നിലവില്‍ 98 പേരേയുള്ളൂവെന്നും ആവശ്യമായ സൗകര്യങ്ങള്‍ അവിടെ ഉണ്ടെന്നും ജയില്‍ മാറ്റം ആവശ്യമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.