ചെന്നൈ > വന്ദേഭാരതിൽ യാത്രക്കിടെ ലഭിച്ച ഭക്ഷണത്തിൽ പ്രാണി. തിരുനെൽവേലി- ചെന്നൈ വന്ദേഭാരതിൽ യാത്രക്കാരന് ലഭിച്ച സാമ്പാറിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പ്രാണിയുള്ളതിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ നിരവധിയാളുകൾ ചോദ്യം ചെയ്തതോടെ ദക്ഷിണ റെയിൽവേ മാപ്പ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. തുടർന്ന് ദിണ്ടിഹുൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഭക്ഷണപ്പൊതി പരിശോധിച്ചു. പാത്രത്തിന്റെ അടപ്പിൽ പ്രാണി കുടുങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. കേറ്ററിങ് ഏജൻസിക്ക് 50,000 രൂപ പിഴ ചുമത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ