• Wed. Feb 12th, 2025

24×7 Live News

Apdin News

വന്യജീവി ആക്രമണത്തിൽ വയനാട്ടിലെ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി,ബസുകളും ഓടും

Byadmin

Feb 12, 2025


കൽപ്പറ്റ : വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ ആരംഭിച്ചു. തൃണമൂൽ കോൺഗ്രസും, ഫാർമേഴ്സ് റിലീഫ് ഫോറവുമാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. എന്നാൽ മറ്റ് രാഷ്‌ട്രീയപാ‍ർട്ടികൾ ഒന്നും തന്നെ ഹർത്താലിനെ പിന്തുണച്ചിട്ടില്ല.ഇന്നലെയാണ് വയനാട് ആദിവാസി യുവാവായ മാനു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് രാഷ്‌ട്രീയ പാർട്ടികളുടെ അടക്കം നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും, നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചത്.

 



By admin