
ന്യൂദല്‍ഹി : കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതിയില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ വായ്‌പ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ തയ്യാറാക്കുന്നത്.
നിലവില്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകാരം കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2% പലിശ സബ്സിഡി നല്‍കുന്നുണ്ട്. കൂടാതെ, സമയബന്ധിതമായി തിരിച്ചടയ്‌ക്കുന്നതിന് 3% അധിക കിഴിവ് ലഭിക്കും. അങ്ങിനെ പലിശ നിരക്ക് പ്രതിവര്‍ഷം ഏകദേശം 4% ആണ്.
വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ട്. കര്‍ഷകര്‍ക്കും മാര്‍ച്ച് 6-നകം ആര്‍ബിഐ വെബ്സൈറ്റിലെ ‘കണക്റ്റ് 2 റെഗുലേറ്റ്’ വിഭാഗം വഴിയോ ഇമെയില്‍ വഴിയോ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.