
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എന്‍ഡിഎക്ക് മികച്ച നേട്ടം. കല്‍പ്പറ്റ നഗരസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ബത്തേരി നഗരസഭയിലും ബിജെപി സീറ്റ് നിലനിര്‍ത്തി. കല്‍പ്പറ്റയില്‍ രണ്ടും ബത്തേരിയില്‍ ഒന്നും സീറ്റുകളാണ് എന്‍ഡിഎ നേടിയത്. പഞ്ചായത്ത് തലത്തില്‍ 18 വാര്‍ഡുകളും ബിജെപി സ്വന്തമാക്കി.
കല്‍പ്പറ്റയില്‍ ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്താണ് ബിജെപി ചരിത്ര വിജയം നേടിയത്. കല്‍പ്പറ്റ രണ്ടാം ഡിവിഷന്‍ പുളിയാര്‍മലയില്‍ രഞ്ജിത്ത്. കെ.ആര്‍ 62 വോട്ടിനും, ഏഴാം ഡിവിഷന്‍ കൈനാട്ടിയില്‍ ജിതേഷ് 30 വോട്ടിനുമാണ് വിജയിച്ചത്. ബത്തേരി പഴുപ്പത്തൂരില്‍ ജയേഷ്. ജെ.പി. 49 വോട്ടിനും ജയിച്ചു. പഞ്ചായത്തു തലത്തില്‍ 13 വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബിജെപി ഇത്തവണ 18 വാര്‍ഡുകള്‍ നേടി.
മുള്ളന്‍കൊല്ലി വാര്‍ഡ് 11 പാറക്കടവ് റിന്‍സി വര്‍ഗീസ്, കണിയാമ്പറ്റ വാര്‍ഡ് 21 പ്രീജ സുരേഷ്, കോട്ടത്തറ വാര്‍ഡ് 4 സജീഷ് കുമാര്‍, അമ്പലവയല്‍ വാര്‍ഡ് 11 ഒന്നേആര്‍ വി.കെ. അശോക്, നെന്‍മേനി വാര്‍ഡ് 11 നമ്പ്യാര്‍കുന്ന് പ്രശാന്ത് ടി.യു, നൂല്‍പ്പുഴ വാര്‍ഡ് 13 നമ്പിക്കൊല്ലി തീണൂര്‍ വിജയന്‍, വാര്‍ഡ് 15 തിരുവണ്ണൂര്‍ രതീഷ് മാലംകാപ്പ് ഭൂരിപക്ഷം, പനമരം വാര്‍ഡ് 17 കൈപ്പാട്ട്കുന്ന് ജയലക്ഷ്മി പരാരി, തിരുനെല്ലി വാര്‍ഡ് 1 തിരുനെല്ലി സജിത ഉണ്ണികൃഷ്ണന്‍, തൊണ്ടര്‍നാട് വാര്‍ഡ് 15 നിരവില്‍പ്പുഴ രജിഷ ഗോപാലന്‍, പൂതാടിയില്‍ മൂന്ന് സീറ്റുകളിലാണ് വിജയിച്ചത്. വാര്‍ഡ് 9 മരിയനാട് സുമ രാജു, വാര്‍ഡ് 11 മൂടക്കൊല്ലി ശ്രീനേഷ് മൂടക്കൊല്ലി, വാര്‍ഡ് 3 മണല്‍വയല്‍ ഷിജി പവിത്രന്‍, പുല്‍പ്പള്ളി പഞ്ചായത്തില്‍ നാല് സീറ്റുകള്‍ നേടി വാര്‍ഡ് 2 വീട്ടിമൂല ദിന്‍ഷു രവീന്ദ്രന്‍, വാര്‍ഡ് 9 ആച്ചനഹള്ളി നിഖില്‍ കളപ്പുരക്കല്‍, വാര്‍ഡ് 15 ഏരിയപ്പള്ളി അരുണ്‍ കെ.കെ, വാര്‍ഡ് 16 കോളനാട്ട്കുന്ന് സുമിത്ര രാജേഷ് എന്നിവരാണ് ജയിച്ചത്. വെങ്ങപ്പള്ളിയില്‍ വാര്‍ഡ് 6 വാവാടി നിജി കുമാരി എന്നിവരാണ് വിജയിച്ചത്. കൂടാതെ നിരവധി വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. മുട്ടില്‍ പഞ്ചായത്തിലും പൂതാടി പഞ്ചായത്തിലും നൂല്‍പ്പുഴയിലും പല വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് പത്തില്‍ താഴെ വോട്ടുകള്‍ക്കാണ്.
അതേസമയം എല്‍ഡിഎഫ് ജില്ലയില്‍ തകര്‍ന്നടിഞ്ഞു. ബത്തേരി, മാനന്തവാടി നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചത് കല്‍പ്പറ്റ നഗരസഭയില്‍ മാത്രമാണ്. ജില്ലാ പഞ്ചായത്തില്‍ ആകെ രണ്ട് ഡിവിഷന്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നില്‍ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് 17 ഇടത്ത് വിജയിച്ചപ്പോള്‍ 6 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിച്ചത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയില്‍ ഒന്നാം വാര്‍ഡില്‍ വിജയിച്ച ബിജെപി ഇടതു കോട്ടയില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.