വയനാട്: ബീനാച്ചിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്. രണ്ടു കാറുകളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
കാറുകള്‍ക്കിടയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം.
മീനങ്ങാടി തണ്ടേക്കാട് സ്വദേശി ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന്‍ (19), ബത്തേരി മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.