
വയനാട്: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് ആദിവാസി സ്ത്രീകള്‍ക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം.
കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകള്‍ ആതിര എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആതിരയുടെ ഭര്‍ത്താവ് രാജുവാണ് ആക്രമിച്ചത്. ഇയാള്‍ നേരത്തേ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.