• Tue. Sep 2nd, 2025

24×7 Live News

Apdin News

വയനാട് തുരങ്ക പാതയ്‌ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍,തുരങ്ക പാത പശ്ചിമഘട്ട പ്രദേശങ്ങളെ തകര്‍ക്കും

Byadmin

Aug 31, 2025



കോഴിക്കോട്: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്‌ക്കെതിരെ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍. പശ്ചിമഘട്ട പ്രദേശങ്ങളെ തകര്‍ക്കുന്ന തുരങ്കപാത നിര്‍മാണം പുനഃപരിശോധിക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

കോഴിക്കോട് പുല്ലൂരാംപാറയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി പൊലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കണം. കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കായുളള പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.മാവോയോസ്റ്റ് കബനി ദളത്തിന്റെ പേരില്‍ ആണ് പോസ്റ്റര്‍.

യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ചു.താമരശേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൂടാതെ എസ്ഒജി വിവര ശേഖരണം തുടങ്ങി.

അതിനിടെ, വയനാട് തുരങ്കപാത നിര്‍മാണത്തിന് അല്പ സമയത്തിനകം തുടക്കമാകും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍). തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പദ്ധതി പൂര്‍ത്തിയായാല്‍ കോഴിക്കോട്-വയനാട് യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകള്‍ക്ക് വന്‍ ഉണര്‍വ് ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

By admin