• Wed. Jan 22nd, 2025

24×7 Live News

Apdin News

വയനാട് ദുരന്തം; ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു

Byadmin

Jan 21, 2025


തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു. 231 മൃതദേഹങ്ങളും, 223 മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണ്ടെടുത്തത്.

കാണാതായവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

By admin