
ആലപ്പുഴ: തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്റെ 93-ാമത് വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് ദേശീയ സേവാഭാരതിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം കൈമാറി. സൊസൈറ്റിയുടെ ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് തുക കൈമാറി. സേവാഭാരതി വയനാട് പ്രകൃതിദുരന്തത്തില്‍ വളരെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ് ഈ ധനം ഏല്‍പ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബ്രഹ്‌മ വിദ്യ സംഘം പ്രസിഡന്റ് എസ്. ശിവദാസ്, സെക്രട്ടറി എസ്. മധുസൂദനന്‍ പിള്ള, എ. ശിവ സുബ്രഹ്‌മണ്യം, ദേശീയ സേവാഭാരതി ആലപ്പുഴ ജില്ല എക്സിക്യൂട്ടീവ് മെമ്പര്‍ എസ്. സോളിമോന്‍, സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, ആലപ്പുഴ നഗര്‍ സെക്രട്ടറി ആര്‍. അജയകുമാര്‍, സി. ചിതേഷ് എന്നിവര്‍ പങ്കെടുത്തു.
സൊസൈറ്റി നല്‍കിയ ഈ സഹായവും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ സേവാഭാരതി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദുരിതബാധിതര്‍ക്കായി ചൂരല്‍മലയിലും, മുണ്ടക്കൈയിലും സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടും അദ്ദേഹം തിയോസഫിക്കല്‍ സൊസൈറ്റിക്ക് കൈമാറി.