വയനാട് പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവാണെന്ന് എസ്റ്റേറ്റ് ചൂണ്ടിക്കാട്ടി. 549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.
ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. 26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കി. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കാനും, നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെയാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.