
തിരുവനന്തപുരം : കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു.വര്‍ക്കലയില്‍ ആണ് അപകടം. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചെറുന്നിയൂര്‍ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിന് സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റവെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയില്‍ അകപ്പെട്ട അനീഷിനെ അഗ്നിരക്ഷാ സേന എത്തി പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.