
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തളളിതാഴയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ പൊലീസ് കണ്ടെത്തി.പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ കണ്ടെത്താനായി പൊലീസ് നേരത്തെ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പൊലീസ് കണ്ടെത്തിയത്.
മുഖ്യപ്രതിയായ സുരേഷ് രണ്ടാമത്തെ പെണ്‍കുട്ടിയെ കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഇദ്ദേഹമാണ് രക്ഷപ്പെടുത്തിയത്.ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇദ്ദേഹത്തെ പൊലീസ് തിരിച്ചറിഞ്ഞത്.ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പൊലീസ് ഒരുങ്ങിയിരുന്നു.
പ്രതി രണ്ടാമത്തെ പെണ്‍കുട്ടിയെ തളളിയിടാനൊരുങ്ങിയപ്പോള്‍ ചുവപ്പു കുപ്പായം ധരിച്ച ആള്‍ ഓടിയെത്തി തന്റെ ജീവന്‍ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെണ്‍കുട്ടിയെ തിരികെ വലിച്ചു കയറ്റുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.