
തിരുവനന്തപുരം:വര്‍ക്കലയില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
വര്‍ക്കല പാപനാശത്താണ് ആക്രമം ഉണ്ടായത്. സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വക്കം സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.