തിരുവനന്തപുരം :വലിയ വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് ആറന്മുളയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബി ജെ പി മണ്ഡലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രണ്ട് പഞ്ചായത്തുകളില്‍ ഭരണം നേടാനും മറ്റിടങ്ങളില്‍ പ്രധാന പ്രതിപക്ഷമാകാനും കഴിഞ്ഞിട്ടുണ്ട്.
മാറി മാറി ഭരിച്ച ഇരു മുന്നണികളും ജനങ്ങള്‍ക്ക് ഒന്നും ചെയ്തിട്ടില്ല.കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസം സൃഷ്ടിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പര്യടനം ബി ജെ പി ഭരിക്കുന്ന നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ടയില്‍ നിന്നുമാണ് തുടങ്ങിയത്. കടമ്മനിട്ട ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് അദ്ദേഹം മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ചത്.
പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ശ്രമം. നാരങ്ങാനത്തെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനവും കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു.