സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ. അച്ഛൻ ഹരികൃഷ്ണൻ ആണ് നീരജിന്റെ മിഴാവ് വാദ്യാൻ. വല്യച്ഛനായ ഇടനാട് രാജൻ നമ്പ്യാർ നീരജിന്റെ ഗുരുവും കൂടെയാണ്. വല്യച്ഛനോടോപ്പം ക്ഷേത്രങ്ങളിൽ ചാക്യാർകൂത്ത് സമർപ്പണങ്ങൾ കാണാൻ പോയിപ്പോയി ആണ് ചാക്യാർ കൂത്തിൽ പരിശീലനം നേടിയത്.
നാല് മാസത്തോളം മുടങ്ങാതെ ഉള്ള പരിശീലനമാണ് നീരജിനെ എ ഗ്രേഡിന് തുണച്ചത്. കഴിഞ്ഞ എറണാകുളം ജില്ലാതല കലോത്സവത്തിൽ ചെണ്ടമേളത്തിലും, പഞ്ചവാദ്യത്തിലും രണ്ടാം സ്ഥാനം നേടിയിരുന്നു നീരജ് കൃഷ്ണ.