• Sun. Feb 23rd, 2025

24×7 Live News

Apdin News

വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്:.നടന്‍ കൃഷ്ണകുമാര്‍

Byadmin

Feb 23, 2025


തിരുവനന്തപുരം: തന്റെ മക്കളെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍ കൃഷ്ണകുമാര്‍. “നിങ്ങള്‍ കാണുന്നത് പോലെ അത്ര കൂളായ രക്ഷിതാവൊന്നുമല്ല ഞാന്‍. മക്കള്‍ക്ക് നല്ല വഴക്കും ചീത്തയും ഒക്കെ കൊടുത്തിട്ടുണ്ട്.പക്ഷെ അവര്‍ വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; അതുകൊണ്ട് തന്നെ എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്”. – നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

എന്റെ മക്കളെക്കുറിച്ച് ചില ആളുകള്‍ വിമര്‍ശിക്കാറുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെയൊക്കെ കറങ്ങാന്‍ പോകുന്നുവെന്ന്. ഇപ്പോഴത്തെ കുട്ടികള്‍ സത്യം പറയും. ഞങ്ങളുടെ കാലത്ത് എവിടെയെങ്കിലും പോകാന്‍ കള്ളമാണ് പറയാറുള്ളത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കുഴപ്പക്കാരാണ് എന്ന തോന്നലാണ് പലര്‍ക്കും ഉള്ളത്. – കൃഷ്ണകുമാര്‍ തുറന്നടിക്കുന്നു.

നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിലെ പോസ്റ്റുകള്‍ കണ്ടാണ് പലരും പലതരം വിമര്‍ശനങ്ങളും പറയുന്നത്. “ചില മൂല്യങ്ങള്‍ പാലിക്കണമെന്ന് എപ്പോഴും ഞാന്‍ കുട്ടികളോട് പറയും. മൂത്തവരെ കണ്ടാല്‍ ബഹുമാനിക്കണം. എതിരെ നില്‍ക്കുന്നവരെ ബഹുമാനിച്ച് തന്നെ മുന്നോട്ട് പോകണം. പിന്നെ എന്തായാലും അധികം ഉപയോഗിക്കരുത്. അത് സോഷ്യല്‍ മീഡിയ ആയാലും ശരി. “- കൃഷ്ണകുമാര്‍ പറയുന്നു.



By admin