
പത്തനംതിട്ട: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ് . വലഞ്ചുഴി സ്വദേശി അക്ബര്‍ ഖാന്‍(37) ആണ് പിടിയിലായത്.
കഴിഞ്ഞ രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് യാത്രക്കാരനെ കൊള്ളയടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നു.
ഇരുപത്തിയേഴായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും 1500 രൂപയും ആണ് കവര്‍ന്നത്.