• Thu. Oct 10th, 2024

24×7 Live News

Apdin News

വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചു; ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി

Byadmin

Oct 10, 2024


മലപ്പുറം ജില്ലയുടെ ബന്ധപ്പെട്ട പരാമര്‍ശ വിവാദത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

താൻ ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ ഗവര്‍ണ്ണര്‍ തെറ്റായി വ്യാഖ്യാനിച്ചു. സ്വര്‍ണ്ണക്കടത്ത് പിടികൂടാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണ്. സ്വര്‍ണ്ണക്കടത്ത് തടയാന്‍ കേരളാ സര്‍ക്കാരാണ് ജാഗ്രത പാലിക്കുന്നത്. ഇതിനായി കേരളാ പൊലീസിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

ഈ കാര്യം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയെയും കേരളത്തിലെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണ്ണര്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നുണ്ട് . മാത്രമല്ല, വിഷയത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

The post വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചു; ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.

By admin