ഗാസ : ഹമാസ് ഭീകരർ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഹമാസ് തടവുകാരിയാക്കിയിരുന്ന ഇസ്രായേലി വനിത ഇലാന ഗ്രിച്ചോവ്സ്ക . 2023 ഒക്ടോബർ 7 നാണ് ഹമാസ് ഇലാന ഗ്രിച്ചോവ്സ്കയെ പിടികൂടിയത്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഇലാന തന്റെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചും തടവിൽ കഴിഞ്ഞപ്പോൾ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
ഇസ്രായേലിലെ പട്ടണത്തിൽ നിന്ന് ഹമാസ് പോരാളികൾ തന്നെ പിടികൂടി ഗാസയിലേക്ക് കൊണ്ടുപോയതായി ഇലാന പറഞ്ഞു. ‘ ബോധം തിരിച്ചു കിട്ടിയപ്പോൾ ഒരു തണുത്ത തറയിൽ കിടക്കുകയായിരുന്നു, വസ്ത്രങ്ങൾ അഴിച്ചുമാറ്റിയിരുന്നു, എന്റെ മുന്നിൽ ഏഴ് ആയുധധാരികളായ ഹമാസ് പോരാളികൾ നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് വേദനയുണ്ടായിരുന്നു, എന്തിനാണ് എന്നെ അവിടെ കൊണ്ടുവന്നതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആർത്തവസമയമാണെന്ന് ഞാൻ അവരോട് പറഞ്ഞു, അതോടെ അവർ ചിരിക്കാൻ തുടങ്ങി. ആർത്തവം കാരണം ആ ദിവസങ്ങളിൽ ഹമാസ് ഭീകരർ ഒന്നും ചെയ്തില്ല, പക്ഷേ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടിവന്നു.‘ – ഇലാന പറഞ്ഞു
കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്റെ സ്ഥലം മാറ്റി . അവിടെ വെച്ച് ഹമാസ് ഭീകരരിൽ ഒരാൾ താൻ ഇനി ഹമാസ് പോരാളികളെ വിവാഹം കഴിക്കുമെന്നും ഇനി നിങ്ങൾ ഞങ്ങൾക്ക് വേണ്ടി കുട്ടികളെ പ്രസവിക്കും എന്നും പറഞ്ഞു.
“ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേലും ഹമാസും തമ്മിൽ ഒരു കരാർ ഉണ്ടായപ്പോൾ, ഒരു ഹമാസ് പോരാളി എന്റെ അടുത്ത് വന്ന് പറഞ്ഞു, നിങ്ങളുടെ പേര് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഞങ്ങൾ നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്. എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ പറഞ്ഞു. ഇതിനുശേഷം അയാൾ എന്റെ കൈയിൽ നിന്ന് ബ്രേസ്ലെറ്റ് ഊരിമാറ്റി.” ഇലാന പറഞ്ഞു.
ഇലാനയുടെ കുടുംബം ആദ്യം മെക്സിക്കോയിലാണ് താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ഇസ്രായേലിൽ എത്തുകയായിരുന്നു. ഇലാനയെ പിന്നീട് വിട്ടയച്ചു, പക്ഷേ അവരുടെ ഭർത്താവിനെ ഇപ്പോഴും ഹമാസ് തടവിലാക്കിയിരിക്കുകയാണ്.