തിരുവനന്തപുരം: രാഷ്‌ട്രീയം എത്തിനില്‍ക്കുന്ന അപചയമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം. ഇതിന് അപവാദമാണ് മോദി എന്നതുകൊണ്ട് തന്നെയാണ് മൂന്ന് തവണ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍പക്ഷത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ കാച്ചിയ നെടുനെടുങ്കന്‍ പുരോഗമന വാചകമടി വലിയ വിമര്‍ശനത്തിന് വിധേയമാവുകയാണ്. സീരിയല്‍ വനിതാ പീഢനപരാതികളില്‍ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഈ വാക്കുകള്‍ കേട്ടാല്‍ ഇപ്പോള്‍ കേരളത്തിലെ ആരും പൊട്ടിപ്പൊട്ടിച്ചിരിക്കും.
“മാനവീയം പരിപാടിയില്‍ പെണ്‍നടത്തം നടത്തിയതുകൊണ്ട് ഇടതുപക്ഷം പെണ്‍പക്ഷമാകുന്നില്ല. സമരം ചെയ്യുന്ന പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറുക എന്നുള്ളത് പിണറായി പൊലീസിന്റെ പതിവ് ശൈലിയാണ്. പിന്നെ ഇതെന്ത് സ്ത്രീപക്ഷമാണ്”. – പിണറായി സര്‍ക്കാരിന്റെ സ്ത്രീപക്ഷനിലപാടിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ ഉത്തരമാണിത്.
“”വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയായ ഒരു പെണ്‍കുഞ്ഞ് ക്രൂരമായ പീഢനത്തിന് ഇരയായി കൊല്ലപ്പെട്ടു. കുറ്റാരോപിതന്‍ ഡിവൈഎഫ് ഐയുടെ പ്രാദേശിക നേതാവ് അര്‍ജുനാണ്. അയാളെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാക്കിക്കൊടുത്തു. ഇതെന്ത് പെണ്‍രാഷ്‌ട്രീയമാണ്”?. -രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിണറായി സര്‍ക്കാരിനെതിരായ മറ്റൊരു വിമര്‍ശനം.
.