• Mon. May 5th, 2025

24×7 Live News

Apdin News

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

Byadmin

May 4, 2025


കൊല്ലം: വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ കടിച്ചത്. അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചുകഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.

കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.

വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.

By admin