
തിരുവനന്തപുരം : വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ അശ്വതി മൊഴി നല്‍കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതാണ് പൊലീസും ആശുപത്രി അധികൃതരും ദുരൂഹത സംശയിക്കാന്‍ കാരണം.അശ്വതിക്ക് നേരത്തേ വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു
അശ്വതി- സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു വയസും ഒരു മാസവും മാത്രം പ്രായമുളള കുഞ്ഞ് പായയില്‍ നിലത്ത് കിടക്കുകയായിരുന്നു.ചലനമറ്റ നിലയില്‍ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.