കൊച്ചി : മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണ്. ബാങ്കുകള്‍ക്ക് നയ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നല്‍കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതത് ഡയറക്ടര്‍ ബോര്‍ഡാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വായ്‌പ എഴുതിത്താന്‍ നിര്‍ദേശിക്കുന്നത് കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ്. ഇതേത്തുടര്‍ന്ന് ബാങ്കുകളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.