• Sun. Jan 18th, 2026

24×7 Live News

Apdin News

വാരഫലം: ജനുവരി 19 മുതല്‍ 24 വരെ;ഈ നാളുകാര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടും, പ്രേമം വിവാഹത്തില്‍ കലാശിക്കും

Byadmin

Jan 18, 2026



മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്. ആലോചിച്ച് പ്രവര്‍ത്തിക്കാതെ ഇരുന്നാല്‍ പല വിപത്തുകളും ഉണ്ടാകും. കുടുംബജീവിതം സന്തുഷ്ടമായിരിക്കും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വിവാദങ്ങളില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. വാഹനങ്ങള്‍ കൈവശം വന്നുചേരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളുമുണ്ടാകും. പൂര്‍വികസ്വത്ത് ലഭിക്കും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. തൊഴില്‍പ്രശ്നം പരിഹരിക്കും. മാനസികമായി ഉല്ലാസം കൂടും. വിദ്യാവിജയമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും. സാമ്പത്തികമായി ചില വിഷമങ്ങള്‍ വന്നുപെടും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാകും. സന്താനജന്മംകൊണ്ട് വീട് സന്തോഷപ്രദമാകും. മേലധികാരികളില്‍നിന്ന് ആനുകൂല്യം കിട്ടിയെന്നുവരില്ല. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല. സാമ്പത്തികമായി അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസതമൂലം പരീക്ഷകളില്‍ വിജയിക്കാനാവില്ല. മധ്യസ്ഥര്‍ മുഖേന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. കലാകാരന്മാര്‍ക്ക് അവാര്‍ഡ്, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ട്. ഹൃദ്രോഗികള്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായിവരാം. പതവിലുമധികം യാത്ര ചെയ്യേണ്ടിവരും. പരസ്യങ്ങള്‍ മുഖേന വരുമാനം വര്‍ധിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കര്‍മരംഗം പുഷ്ടിപ്പെടും. മനോഗമനത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടും. വാഹനാപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം അസ്വസ്ഥമാകും. ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതിയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തു തീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും. തൊഴില്‍മേഖലയില്‍ നല്ല ആദായമുണ്ടാകും. മാനഹാനി വരാതെ സൂക്ഷിക്കുക. ഭാര്യയുടെ സ്വത്ത് ഭാഗിച്ചുകിട്ടാനിടയുണ്ട്. ഉദ്യോഗക്കയറ്റം കിട്ടും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. ബാങ്ക്ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവെ സമാധാനപരമായിരിക്കും. തന്റേടത്തോടെയും ധൈര്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും. ഭാര്യയുമായി ഭിന്നാഭിപ്രായമുണ്ടാകും. അധികാരത്തില്‍നിന്ന് സ്ഥാനമൊഴിയേണ്ടിവരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സന്താനങ്ങളുടെ വിവാഹം നടക്കും. സുഹൃത്തുക്കളുടെ നല്ല സമീപനമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത കുറയും. ഗൃഹത്തില്‍ ഗുരുജനങ്ങളുടെ രോഗം വര്‍ധിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. പരീക്ഷാദികളില്‍ വിജയം കൈവരിക്കും. പ്രേമം വിവാഹത്തില്‍ കലാശിക്കും. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാമ്പത്തിക നിലയും അന്തസ്സും നിലനിര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനും ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയുംചെയ്യും. മറ്റുളളവര്‍ക്കായി മാധ്യസ്ഥം വഹിക്കും. വീട്ടില്‍ അതിഥിസത്കാരം നടത്തും. ശത്രുക്കളുടെമേല്‍ വിജയം കൈവരിക്കും. ഗൃഹത്തില്‍ പൊതുവേ സ്വസ്ഥതയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഭൂസ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ല നിലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ വികസിപ്പിക്കും. ടെസ്റ്റുകളില്‍ വിജയിക്കും. പല സംഗതികളിലും പരിഷ്‌കാരം വരുത്തുകയും അതുവഴി ഗുണമുണ്ടാവുന്നതുമാണ്. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വൈവാഹിക ജീവിതം സുഖകരമായിരിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. പഠിത്തത്തില്‍ മുടക്കം സംഭവിക്കും. കൃഷിയില്‍ ആദായമുണ്ടാകും. ജ്യേഷ്ഠസഹോദരനുമായി പിണങ്ങേണ്ടിവരും.

By admin