
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭൂമി കൈമാറ്റം വിജയപ്രദമായിത്തീരും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. വാഹനം, പിതൃസ്വത്ത് എന്നിവ കൈവശം വന്നുചേരും. വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും. ഓഹരികളില്‍നിന്നുള്ള ആദായത്തില്‍ ഇടിവു വന്നേക്കും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പലചരക്ക് കട നടത്തുന്നവര്‍ക്ക് കിട്ടാനുള്ള ധനം കിട്ടാന്‍ താമസം നേരിടും. തന്റെ ഉയര്‍ച്ചയില്‍ സ്വയം അഭിമാനം കൊള്ളും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി മാറിത്താമസിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനിടവരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പ്രമാണങ്ങളില്‍ ഒപ്പുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. പലവിധ പ്രയാസങ്ങളും അതിജീവിച്ച് മുന്നേറാവുന്ന സമയമാണ്. ലോണുകള്‍ പെട്ടെന്ന് ശരിയാക്കി കിട്ടാവുന്നതാണ്. പൂര്‍വികസ്വത്ത് അധീനതയില്‍ വന്നുചേരും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പദ്ധതികളും ആഗ്രഹങ്ങളും നിറവേറാന്‍ കാലതാമസം നേരിടും. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക. തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും. മനഃസുഖം കുറയും. മന്ദഗതിയിലായ കച്ചവടം വികസിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പരസ്യങ്ങളില്‍നിന്ന് പ്രതീക്ഷിക്കാത്ത വരുമാനമുണ്ടാകും. ബിസിനസ്സാവശ്യത്തിനോ ജോലിസ്വഭാവം മൂലമോ വീട് വിട്ട് താമസിക്കേണ്ടിവരും. സാമ്പത്തികസ്ഥിതി ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ മുഴുകും. ഏജന്‍സി ഏര്‍പ്പാടുകള്‍ ഏറ്റെടുക്കുകയും, ഉള്ളവയെ വികസിപ്പിക്കുന്നതുമാണ്. ബിസിനസില്‍ പണം നഷ്ടപ്പെടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മേലധികാരികളെ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കില്ല. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. ഔദ്യോഗികരംഗത്ത് പ്രതിസന്ധികള്‍ നേരിടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയം കൈവരിക്കും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ആവശ്യത്തിന് കൂടുതല്‍ യാത്ര ചെയ്യേണ്ടിവരും. ആഹാരക്രമങ്ങളില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കുടുംബത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതാണ്. ക്രയവിക്രയങ്ങളില്‍നിന്ന് വന്‍ലാഭം ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും അധീനതയില്‍വരും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. വാഹനാപകടം ഉണ്ടാകാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭാര്യക്ക് ജോലി ലഭിക്കും. കടത്തില്‍നിന്ന് വിമുക്തി ഉണ്ടാകും. പല തടസങ്ങളും നീങ്ങിയെന്ന്‌വരും. കളവ്, വഞ്ചന എന്നിവക്ക് വിധേയരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആഭരണങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉദിച്ചുവരും. തടസപ്പെട്ട് കിടക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും. പുതിയ ബിസിനസില്‍ വിജയം ഉണ്ടാകും. സ്വന്തമായി വീട്, വാഹനം എന്നിവ അധീനതയില്‍ വരും. ആത്മീയകാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ചെയ്യുന്ന ജോലിയില്‍ അംഗീകാരം ലഭിക്കും. ദൂരയാത്രകള്‍ ദോഷകരമായി ബാധിക്കും. തീര്‍ത്ഥാടനത്തില്‍ താല്‍പര്യം വര്‍ധിക്കും. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിക്കുന്നതാണ്. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. മകന്റെ ജോലിക്കുവേണ്ടി യത്‌നിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സന്താനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും. പത്രപ്രവര്‍ത്തകര്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് ധനലാഭമുണ്ടാകും. കുടുംബത്തില്‍ സമാധാനം നഷ്ടപ്പെട്ടേക്കും. സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിനപ്രയത്‌നം ചെയ്യും.